jpg

നെടുമങ്ങാട് നഗരസഭ

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി

 "ചെറുതല്ല വലുതാണ്"

നാട്ടിലെ മാലിന്യം ശേഖരിച്ചു സംസ്കരിക്കാൻ ഹരിതകർമസേന എടുക്കുന്ന പ്രയത്നവും അവ പ്രകൃതിയിലുണ്ടാക്കുന്ന അടയാളവും ചെറുതല്ല വലുതാണ്. 

 ഹരിതകർമസേന അംഗങ്ങളെ ആദരിക്കുന്ന പരിപാടി നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ 

ശ്രീമതി. സി. എസ്. ശ്രീജ ഉദ്ഘാടനം നിർവഹിച്ചു.

ഹരിതകർമസേനയിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ബി. സതീശൻ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എസ്. അജിത സ്വാഗതം ആശംസിച്ചു.

 മാലിന്യം വലിച്ചെറിയുന്നതിനെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു.തുടർന്ന് നഗരസഭ സെക്രട്ടറി ശ്രീ. ആർ. കുമാർ സംസാരിച്ചു. കൗൺസിലർമാരായ ശ്രീമതി. സിന്ധു കൃഷ്ണ കുമാർ, ശ്രീമതി. പ്രിയ, ശ്രീമതി. ശ്യാമള, jhi ബിജു, മറ്റ് നഗരസഭ ജീവനക്കാർ എന്നിവർ പങ്കെടുത്തു.